Fri, 31 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Online Trading

ഓൺലൈൻ ട്രേഡിംഗിന്‍റെ മറവിൽ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

പെ​​​രു​​​മ്പാ​​​വൂ​​​ർ: ഓ​​​ൺ​​​ലൈ​​​ൻ ട്രേ​​​ഡിം​​​ഗ് ബി​​​സി​​​ന​​​സി​​​ന്‍റെ മ​​​റ​​​വി​​​ൽ ല​​​ക്ഷ​​​ങ്ങ​​​ൾ ത​​​ട്ടി​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ.

പെ​​​രു​​​മ്പാ​​​വൂ​​​ർ വെ​​​ങ്ങോ​​​ല ത​​​ണ്ടേ​​​ക്കാ​​​ട് ഭാ​​​ഗ​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന ഒ​​​ന്നാം​​​മൈ​​​ൽ ക​​​രു​​​മ​​​ക്കാ​​​ട്ട് വീ​​​ട്ടി​​​ൽ ആ​​​ഷി​​​കി (27) നെ​​​യാ​​​ണു കാ​​​ല​​​ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് വ​​​രെ​​​യു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി കാ​​​ല​​​ടി നീ​​​ലീ​​​ശ്വ​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യി​​​ൽ​​​നി​​​ന്ന് 43,87,000 രൂ​​​പ​​​യാ​​​ണ് ത​​​ട്ടി​​​പ്പു​​​സം​​​ഘം കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. ഓ​​​ൺ​​​ലൈ​​​ൻ ട്രേ​​​ഡിം​​​ഗ് ന​​​ട​​​ത്തി വ​​​ലി​​​യ ലാ​​​ഭം നേ​​​ടാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വാ​​​ട്സാ​​​പ് വ​​​ഴി​​​യാ​​​ണു ത​​​ട്ടി​​​പ്പു​​​സം​​​ഘം വീ​​​ട്ട​​​മ്മ​​​യെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്. നാ​​​ഷ​​​ണ​​​ൽ ക്രൈം ​​​റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് പോ​​​ർ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നും അ​​​യ​​​ച്ചു​​​കി​​​ട്ടി​​​യ അ​​​ക്നോ​​​ള​​​ഡ്ജ് ട്രാ​​​ൻ​​​സാ​​​ക്‌​​​ഷ​​​ൻ ഡീ​​​റ്റൈ​​​യി​​​ൽ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചും പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നും ര​​​ണ്ടാം ലെ​​​യ​​​റാ​​​യി പ​​​ണം കൈ​​​മാ​​​റ്റം ചെ​​​യ്തു കി​​​ട്ടി​​​യ​​​തും പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Latest News

Up